മലയാള മനോരമ ഒരുക്കുന്ന കലാ, സാംസ്കാരിക ഉത്സവമായ ഹോർത്തൂസിന്‍റെ രണ്ടാം പതിപ്പ് ഈമാസം 27 മുതൽ 30 വരെ കൊച്ചി സുഭാഷ് പാർക്കിൽ അരങ്ങേറും. നടൻ മമ്മൂട്ടി തിരിതെളിയിക്കും. മൂന്നുലക്ഷം രൂപ സമ്മാനത്തുകയുള്ള ഹോർത്തൂസ് പ്രൈസ് ആർ.എസ് ബിനുരാജിന് സമ്മാനിക്കും. മമ്മൂട്ടിക്കാതൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോയും മമ്മൂട്ടിപ്പാട്ടുകളും ഉദ്ഘാടനശേഷം വേദിയിലെത്തും. 7 വേദികളിൽ 225ലേറെ സെഷനുകൾ ഹോർത്തൂസിലുണ്ട്. സ്പാനിഷ് ആണ് ഫോക്കസ് ഭാഷ. 30ന് വൈകീട്ട് സമാപനവേദിയിൽ മുഖ്യാതിഥി നടൻ മോഹൻലാൽ അടുത്ത ഹോർത്തൂസിന്‍റെ വിളംബരം നിർവഹിക്കുമെന്ന് മലയാള മനോരമ എഡിറ്റർ ഫിലിപ്പ് മാത്യു, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം, ഹോർത്തൂസ് ഫെസ്‌റ്റിവൽ ഡയറക്ടർ എൻ.എസ് മാധവൻ എന്നിവർ വിശദീകരിച്ചു. 

ENGLISH SUMMARY:

Hortus festival is a cultural extravaganza organized by Malayala Manorama, set to take place in Kochi. Actor Mammootty will inaugurate the event, and Mohanlal will announce the next edition.