തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നീക്കവുമായി മുനമ്പം സമര സമിതി. പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും വഞ്ചിച്ചുവെന്നും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത് ആലോചനയിലുണ്ടെന്നും മുനമ്പം സമര സമിതി രക്ഷാധികാരി ഫാദര്‍ ആന്‍റണി സേവ്യര്‍ തറയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
വഖഫ് നിയമത്തെക്കുറിച്ചും മുനമ്പത്തെ പ്രശ്നത്തിന് നിയമഭേദഗതി എങ്ങിനെ ഗുണം ചെയ്യുമെന്നതിനെക്കുറിച്ചും സമരസമിതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മൂന്നാഴ്ച്ചയ്ക്കകം മറുപടി നല്‍കാമെന്ന് ഉറപ്പു നല്‍കിയ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ഫാദര്‍ ആന്‍റണി സേവ്യര്‍ തറയില്‍ പറഞ്ഞു.