kochi-congress

TOPICS COVERED

ബിജെപിയുടെ ഡബിള്‍ എന്‍ജിന്‍ പ്രചാരണ വാക്യം കൊച്ചി കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് എതിരെ ആയുധമാക്കി കോണ്‍ഗ്രസ്. കൊച്ചിയെ കൊള്ളയടിച്ച സിപിഎം ഡബിള്‍ എന്‍ജിന്‍ എന്നാണ് കോര്‍പറേഷന്‍ ഭരണത്തിനെതിരെ കോണ്‍ഗ്രസ് പുറത്തിറക്കിയ കുറ്റപത്രത്തിന്‍റെ തലവാചകം. സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു. 

സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ബിജെപി ഭരിച്ചാലുണ്ടാകുന്ന വികസന സാധ്യതകള്‍ ഉയര്‍ത്തിക്കാട്ടാനാണ് ഡബിള്‍ എന്‍ജിന്‍ എന്ന പ്രയോഗം തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ഉയര്‍ത്താറ്. എന്നാല്‍ കൊച്ചിയെ കൊള്ളയടിച്ച കോര്‍പ്പറേഷനിലെയും സംസ്ഥാനത്തെ സിപിഎം ഭരണം എന്ന കടുത്ത ആരോപണവുമായാണ് കോണ്‍ഗ്രസിന്‍റെ ഡബിള്‍ എന്‍ജിന്‍ പ്രയോഗം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊതുകുകള്ളുള്ള, തെരുവുനായകളുള്ള, ചെറുമഴ പെയ്താല്‍ വെള്ളത്തില്‍ മുങ്ങുന്ന സ്ഥലമാക്കി സിപിഎം കൊച്ചിയെ മാറ്റിയെന്ന് കോണ്‍ഗ്രസ് കുറ്റപത്രം പറയുന്നു. 

അഴിമതി മറയ്ക്കാന്‍ സിപിഎം ബ്രഹ്മപുരത്ത് മാലിന്യത്തിന് തീയിട്ടു. കൊച്ചിയെ ഡല്‍ഹിയേക്കാള്‍ മലിനമാക്കിയെന്നും കുറ്റപ്പെടുത്തുന്നു. കൊച്ചിയെ രാജ്യത്തെ ഏറ്റവും വലിയ തുറമുഖ നഗരമാക്കിമാക്കുകയാണ് കോണ്‍ഗ്രസ് വാഗ്ദാനമെന്ന് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള പ്രതിപക്ഷ നേതാവ് വ.ഡി സതീശന്‍. പുതൃക പഞ്ചായത്തിലെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ് എറണാകുളം ജില്ലയിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കം കുറിച്ചു.  

ENGLISH SUMMARY:

Kochi Corporation election sees Congress targeting CPM with 'double engine' accusations. The party alleges CPM has ruined Kochi and promises development if elected.