കൊച്ചി രാജ്യാന്തര വിമാനത്താളത്തോട് ചേര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണത്തിന് റെയില്‍വേ ബോര്‍ഡിന്‍റെ അനുമതി. രണ്ടുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു. സ്റ്റേഷന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ ആരംഭിക്കുമെന്നാണ് സൂചന. റെയില്‍വേ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നതോടെ വിമാനത്താവളത്തിലേയ്ക്കുള്ള യാത്ര ഏറെ സൗകര്യപ്രദമാകും
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്‍റെ അപ്രോച്ച് റോഡിലെ റെയില്‍വേ മേല്‍പാലത്തിന് സമീപത്താണ് റെയില്‍വേ സ്റ്റേഷന്‍ വരുന്നത്. വിമാനത്താവളവും റെയില്‍വേ സ്റ്റേഷനും ഒരു മതിലിന് ഇപ്പവും അപ്പുറവും വരും വിധം. വിമാനത്താവളത്തിന് മുന്‍പിലെത്തുന്ന റോഡും ഇവിടെ നിലവിലുണ്ട്. പ്ലാറ്റ്ഫോം നിര്‍മിക്കാന്‍ റെയില്‍വേ പുറമ്പോക്ക് ഭൂമിയുണ്ട്. സ്റ്റേഷന്‍ കെട്ടിടം, പ്ലാറ്റ് ഫോം, പ്ലാറ്റ് ഫോമുകളെ ബന്ധിപ്പിച്ച് മേല്‍പ്പാലം, ലിഫ്റ്റുകള്‍ എന്നിവയാണ് പ്രാഥമിക ഘട്ടത്തിലുണ്ടാവുക. കഴിഞ്ഞ വര്‍ഷം വിന്‍ഡോ–ട്രെയിലിങ് ഇന്‍സ്പെക്ഷന്‍ നടത്തിയപ്പോള്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്യോഗസ്ഥര്‍ക്ക് സ്റ്റേഷന്‍റെ സ്ഥാനം കാണിച്ചുകൊടുത്തതാണ്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ഇന്‍സ്പെക്ഷനില്‍ പങ്കെടുത്തിരുന്നു.
2010ല്‍ വിമാനത്താവളത്തോട് ചേര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ പദ്ധതി തയ്യാറാക്കി ശിലാസ്ഥാപനം വരെ നടത്തിയെങ്കിലും പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.