ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ഫ്ലാഷ് മോബ് സംഘടിപ്പിച്ച് തൃക്കാക്കര ഭാരതമാതാ കോളജിലെ മനശാസ്ത്രവിഭാഗം. കൊച്ചി സിറ്റി പൊലീസുമായി സഹകരിച്ചായിരുന്നു പരിപാടി. അടിയന്തരഘട്ടങ്ങില്‍ മാനസികാരോഗ്യത്തിനായി കൈക്കൊള്ളേണ്ട പദ്ധതികള്‍ വിശദീകരിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഫ്ലാഷ് മോബിനൊപ്പം കാക്കനാട് ഐഎംജി ജംക്ഷനില്‍ നിന്ന് കലക്ട്രേറ്റിലേക്ക് മാര്‍ച്ചും നടത്തി.