കൊച്ചി വാട്ടര്‍ മെട്രോയെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍റെ കൂറ്റന്‍ പെയ്റ്റിങ്. ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എ അനന്തലാലിന്‍റെ പെയ്റ്റിങ് വ്യവസായമന്ത്രി പി രാജീവ് അനാഛാദനം ചെയ്തു. കൊച്ചി മെട്രോയെക്കുറിച്ച് അനന്തലാല്‍ തയ്യാറാക്കിയ സംഗീത വീഡിയോയും പ്രകാശനം ചെയ്തു. സൈബര്‍ ഡോമിലെ ഉദ്യോഗസ്ഥനായ എ അനന്തലാല്‍ ഒരു വര്‍ഷത്തെ പരിശ്രമംകൊണ്ടാണ് പെയ്റ്റിങ് പൂര്‍ത്തിയാക്കിയത്. 15 അടി നീളവും ആറടി വീതിയും.
അനന്തലാല്‍ തയ്യാറാക്കിയ സംഗീത വീഡിയോ കൊച്ചി മെട്രോയുടെ വികസന നാള്‍വഴികളുടെ ആവിഷ്ക്കാരമാണ്. മധു വാസുദേവ് രചിച്ച് ഋത്വിക് ചന്ദ് സംഗീതം നല്‍കി. സിത്താര കൃഷ്ണകുമാറാണ് പാടിയിരിക്കുന്നത്. എംഎല്‍എമാരായ ടി.ജി വിനോദ്, കെ.എന്‍ ഉണ്ണികൃഷ്ണന്‍, കൊച്ചി മെട്രോ മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ, സിറ്റി പൊലീസ് കമ്മിഷ്ണര്‍ പുട്ട വിമല ആദിത്യ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.