സംസ്ഥാനത്തെ പിവിആര്‍ ഐനോക്സ് തീയറ്ററുകളില്‍ ലൈവ് സ്റ്റാന്‍ഡപ്പ് കോമഡി ഷോകള്‍ സംഘടിപ്പിക്കുന്നു. കോമഡി ലോഞ്ചുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയുടെ ആദ്യ ഷോ കൊച്ചി ലുലു മാളില്‍ നടന്നു.
ബദല്‍ ഉള്ളടക്ക സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പിവിആര്‍ ഐനോക്സ് ലൈവ് സ്റ്റാന്‍ഡപ്പ് കോമഡി ഷോകള്‍സംഘടിപ്പിക്കുന്നത്. വളര്‍ന്നു വരുന്ന സ്റ്റാന്‍ഡ് അപ്പ് കോമഡി കലാകാരന്‍മാര്‍ക്ക് മുഖ്യധാര വേദികള്‍ ഒരുക്കിനല്‍കുക എന്നതാണ് ലക്ഷ്യം. കോമഡി ലോഞ്ചുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയുടെ ആദ്യ ഷോ 'സ്ട്രൈറ്റ് ഔട്ടാ കൊച്ചി' എന്ന പേരില്‍ കൊച്ചി ലുലു മാളില്‍ വച്ച് നടന്നു. രാജ്യത്തിന് അകത്തും പുറത്തും നിരവധി ഷോകള്‍ അവതരിപ്പിച്ചിട്ടുള്ള വിഷ്ണു പൈയുടെ നേതൃത്വത്തില്‍ നടത്തിയ ഷോ ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി.
പരിപാടിയോടനുബന്ധിച്ച് ഈമാസം 21ന് തൃശൂര്‍ ശോഭാ സിറ്റി മാളിലെ ഐനോക്സില്‍ ക്രൗഡ് വര്‍ക്ക് ഷോയും 28ന് കൊച്ചിയിലെ പിവിആര്‍ ലുലുവില്‍ ഓപ്പണ്‍ മൈക്കും അരങ്ങേറും.