എറണാകുളം നായരമ്പലത്ത് സ്വകാര്യ വ്യക്തി കനാൽ മൂടിയതിനെ തുടർന്ന് മഴയിൽ തീരാദുരിതത്തിലായി വീട്ടുകാർ. വൃക്ക രോഗിയായ അമ്മയും മകളും കഴിയുന്ന വീട്ടിൽ മലിനജലം എത്തിയതോടെയുള്ള ദുരിതക്കാഴ്ചകളിലേക്ക്....
കഴിഞ്ഞവർഷം മുതൽ തുടങ്ങിയ ദുരിതമാണ്, ചെറുവൈപ്പിലെ ഓട്ടോ ഡ്രൈവറായ ജയയ്ക്കും അമ്മയ്ക്കും. വീടിനു സമീപം ഒഴുകിക്കൊണ്ടിരുന്ന കനാൽ സ്വകാര്യ വ്യക്തി കോൺക്രീറ്റ് കൊണ്ട് മൂടി, ഒഴുക്കിന്റെ ദിശയും മാറ്റിവിട്ടു. അതോടെ മഴക്കാലം എത്തുമ്പോൾ, മുറ്റത്തും വീട്ടിനുള്ളിലും മലിനജലം നിറയും. ഇത്തവണ മഴ കനത്തതോടെ, വീട്ടിൽനിന്ന് പുറത്തിറങ്ങാൻ ആവാത്ത അവസ്ഥയിലാണ് രണ്ടുപേരും. വൃക്ക രോഗിയായ അമ്മയെ ഈ വെള്ളത്തിലൂടെ എങ്ങനെ ആശുപത്രിയിൽ കൊണ്ടുപോകുന്നാണ് ജയയുടെ ആശങ്ക.
വെള്ളം ഇങ്ങനെ കെട്ടിക്കിടക്കുന്നത് കൊണ്ട് പാമ്പ് ശല്യവും രൂക്ഷമാണ്. പഞ്ചായത്ത് അധികൃതരോട് പരാതിപ്പെട്ടെങ്കിലും ഫലം ഉണ്ടായില്ല.