ലഹരിക്കെതിരെ ഇന്ത്യൻ ഡെന്‍റൽ അസോസിയേഷൻ കേരള സ്റ്റേറ്റ് സാമൂഹ്യ ദന്താരോഗ്യകൗൺസിൽ ഫ്രീഡം ഡ്രൈവ് 25 സംഘടിപ്പിച്ചു. സുരക്ഷിതമായ ഡ്രൈവിങ് ശീലം പ്രോൽസാഹിപ്പിക്കൽ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
ആലുവ പെരിയാർ ക്ലബിൽ നിന്ന് ഇന്ത്യൻ ഡന്റൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഡോ. സിദ്ധാർത്ഥ വി നായർ ഫ്ളാഗ് ഓഫ് ചെയ്തു. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നുമായി ഡോക്ടർമാരടക്കം നൂറ്റിയമ്പതോളം പേർ ഡ്രൈവിൽ പങ്കെടുത്തു. എൺപത് കിലോമീറ്റർ റാലിയിൽ റോട്ടറിക്ലബ് അങ്കമാലി ഗ്രേറ്റർ അംഗങ്ങളായ ഷാജു അഗസ്റ്റിൻ , അജി ജോസ്മംഗലി എന്നിവർ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.ഓപ്പൺ കാറ്റഗറിയിൽ ആറ്റിങ്ങളിൽ നിന്ന് ഡോ റോഷിത് ഡോ.ധനുഷ് എന്നിവരും,ലേഡീസ് ക്ലാസ്സിൽ കോഴിക്കോട് നിന്ന് ഡോ.ഋഷികയും കൃഷ്ണപ്രിയയും വിജയിച്ചു.
വിജയികൾക്ക് ആലുവ മുൻസിപ്പൽചെയർമാൻ എം.ഒ.ജോൺ ,ഇന്ത്യൻ ഡന്റൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഡോ. സിദ്ധാർത്ഥ വി നായർ ,കേരള ഡെൻ്റൽ കൗൺസിൽ പ്രസിഡൻ്റ് സോ.സന്തോഷ് തോമസ്, ഡോ.റീന കോവൂർ, ഡോ.സെബി വർഗ്ഗീസ്, സോ നിതിൻ ജോസഫ് ഡോ.റസ്ദാൻ എന്നിവർ ട്രോഫികളും മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.