സിറോ മലബാർ സഭ എറണാകുളം -അങ്കമാലി അതിരൂപത കൂരിയയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വൈദികർ നടത്തിവന്ന സത്യാഗ്രഹം അവസാനിപ്പിച്ചു. നിലവിലെ കൂരിയായുടെ അധികാരം വെട്ടിക്കുറച്ചുകൊണ്ട് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണ് സത്യാഗ്രഹം അവസാനിപ്പിക്കുന്നതെന്ന് വൈദികർ പറഞ്ഞു.
മെത്രാപ്പൊലീത്തൻ വികാരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കഴിഞ്ഞ ദിവസം ഏകീകൃത കുർബാനയെ എതിർക്കുന്ന വിഭാഗം ചർച്ച നടത്തിയിരുന്നു. എന്നാൽ കൂരിയയെ പുറത്താക്കുന്നതിലും, നേരത്തെ ഉന്നയിച്ചിരുന്ന മറ്റ് ആവശ്യങ്ങളിലും വ്യക്തമായ മറുപടി ഇവർക്ക് ലഭിച്ചിരുന്നില്ല. തുടർന്നാണ് അതിരൂപത ആസ്ഥാനത്ത് വൈദികർ സത്യാഗ്രഹം ആരംഭിച്ചത്.
കൂരിയാ അംഗങ്ങളെ തൽസ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യുന്നതുവരെ ജാഗ്രതയും പ്രതിഷേധവും തുടരുമെന്ന് അതിരൂപതസംരക്ഷണ സമിതിയും, അല്മായ മുന്നേറ്റവും അറിയിച്ചു.