സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കത്തിൽ സമവായം. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മാർ ജോസഫ് പാംപ്ലാനി എന്നിവരുടെ അധ്യക്ഷതയിൽ ചേർന്ന അതിരൂപത വൈദിക സമിതി യോഗത്തിലാണ് ധാരണയായത്.
ജൂലൈ 3 മുതൽ അതിരൂപതയിലെ എല്ലാ പള്ളികളിലും ഞായറാഴ്ചകളിലെ ഒരു കുർബാന ഏകീകൃത രീതിയിൽ അർപ്പിക്കാനാണ് ധാരണ. വൈകുന്നേരം 3.30 നും 6:30 നും ഇടയിൽ ആയിരിക്കും ഏകീകൃതകുർബാന അർപ്പിക്കുക. ഔദ്യോഗിക പ്രഖ്യാപനം സർക്കുലറായി പുറത്തിറക്കും.
കൂരിയ പുനസംഘടന ഉൾപ്പെടെ വൈദികർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചെന്നും, അതിരൂപതയിൽ സമാധാന അന്തരീക്ഷം ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു.
ENGLISH SUMMARY:
A consensus has been reached in the Syro-Malabar Church's Holy Mass dispute in the Ernakulam-Angamaly Archdiocese. All churches will offer one unified Mass on Sundays between 3:30 PM and 6:30 PM, starting July 3.