kfon

TOPICS COVERED

വഴിയില്ലാ ദ്വീപിലേക്ക് ഇന്റർനെറ്റ് എത്തിച്ച്‌ കെ ഫോൺ. കൊച്ചി നഗരത്തിന്റെ കയ്യെത്തും ദൂരത്തുള്ള വളന്തക്കാട് ദ്വീപിലാണ് കെ ഫോൺ പദ്ധതി പ്രകാരം ഇന്റർനെറ്റ്‌ എത്തുക. പരിമിതികൾ ഏറെയുള്ള ദ്വീപിൽ പുതിയൊരു പ്രതീക്ഷ കൂടിയാണ് ഇത്. 

പണി പൂർത്തിയാകാത്ത പാലത്തിനപ്പുറം കുറെ ജീവിതങ്ങളുണ്ട്. അവരിലേക്ക് എത്താൻ ചെറുവള്ളത്തിൽ തുഴയെറിയണം. ദ്വീപിലേക്ക് മറ്റ് വഴികൾ ഒന്നുമില്ല. വികസനങ്ങൾ പലതും ഇന്നും അകലെയാണെങ്കിലും കെ ഫോൺ പദ്ധതിയെ സ്വാഗതം ചെയ്യുകയാണ് ദ്വീപുകാർ. 

അശ്വിനെ പോലെ വളന്തക്കാട് ദ്വീപിൽ പരിമിതകളോട് പൊരുതുന്ന 44 കുടുംബങ്ങൾ ആണുള്ളത്. അതിൽ 35 ബിപിൽ കാർഡ് ഉപഭോക്താക്കളുടെ വീടുകളിലാണ് സൗജന്യ ഇന്റർനെറ്റ് സേവനമെത്തുക.  ഒറ്റപ്പെട്ടുപോയ തുരുത്തിന് കെ ഫോൺ പുറംലോകവുമായി പുതിയ സാധ്യതകൾ തുറക്കും എന്നാണ് ദ്വീപുകാരുടെ പ്രതീക്ഷ.  

ENGLISH SUMMARY:

The K-Phone project has successfully brought internet connectivity to the remote Valanthakad island near Kochi, which had previously lacked access to such services. This initiative offers a new hope for the island's residents, overcoming the limitations posed by its isolated location.