kochi-woman-attacked-by-neighbor

TOPICS COVERED

കൊച്ചി അയ്യംമ്പിള്ളിയിൽ യുവതിക്ക് നേരെ അയൽവാസിയുടെ ആക്രമണം. അയ്യംമ്പള്ളി സ്വദേശിയും കലാകാരിയുമായ  ശ്രീജ കളപ്പുരയുടെ കഴുത്തിൽ ഇരുമ്പ് ചൂല് ഉപയോഗിച്ച് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. 

ശ്രീജയുടെ പരാതിയിൽ അയൽവാസിയായ സണ്ണിയെ മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് മുന്നിൽ വെള്ളം ഒഴുകിപ്പോകുന്നത് സണ്ണി മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്നാണ് ശ്രീജയുടെ പരാതിയിൽ പറയുന്നത്. ശ്രീജ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

ബോധപൂർവം തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് പൊലീസിനോട് പറഞ്ഞിട്ടും, എഫ്‌ഐആറിൽ അതിന് അനുസൃതമായ വകുപ്പുകൾ ചേർത്തിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. താൻ നൽകിയ പരാതിയിൽ 324 വകുപ്പാണ് വേണ്ടതെന്ന് ആവശ്യപ്പെട്ടപ്പോൾ, പൊലീസ് 118 എന്ന വകുപ്പാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ശ്രീജ ആരോപിക്കുന്നു.

തന്നെ ആക്രമിച്ചതിന്റെ വിഡിയോ തെളിവുകൾ ഉണ്ടെന്നും, എന്നിട്ടും ഗൗരവകരമായ വധശ്രമക്കുറ്റം ഒഴിവാക്കിയത് ദുരൂഹമാണെന്നും ശ്രീജ പറയുന്നു.

ENGLISH SUMMARY:

Kochi crime incident involving an attack on a woman named Sreija Kalapurakkal in Ayyampilly. The assault, reportedly carried out by her neighbor with an iron broom, has led to a police investigation and arrest.