TAGS

ലോക സംഗീത ദിനത്തോടനുബന്ധിച്ച് വ്യത്യസ്തമായ ശിൽപ്പശാല സംഘടിപ്പിച്ച് കൊച്ചിയിലെ എലമെന്റ് കൾച്ചർ. 'ബി ഇൻ യുവർ എലമെന്റ്' എന്ന പേരിലായിരുന്നു പരിപാടി. സംഗീതത്തെ വെറും പ്രകടനമെന്നതിലുപരി അനുഭവമാക്കി മാറ്റുന്നതായിരുന്നു ശില്പശാല.

പാട്ട് കേൾക്കുന്നതിനും പാടുന്നതിനുമപ്പുറം സംഗീതം ആഴത്തിൽ അനുഭവിക്കാനുള്ളതാണ്. പങ്കെടുക്കുന്നവർക്ക് അത്തരമൊരു അനുഭവം നൽകുന്ന ശിൽപ്പശാലയാണ് ഗായിക തേജശ്രീ ഇംഗാവലെയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ബി ഇൻ യുവർ എലമെന്റ്'. 

ലോക സംഗീത ദിനത്തോടനുബന്ധിച്ച് കൊച്ചിയിലെ എലമെന്റ് കൾച്ചറിലായിരുന്നു പരിപാടി. മുൻപരിചയമോ സംഗീത പരിശീലനമോ ഇല്ലാത്തവർക്കും പങ്കെടുക്കാനാവുന്ന രീതിയിലാണ് പരിപാടി. സംഗീതം, കല, ആത്മാവിഷ്കാരം എന്നിവയെ ഒരേ വേദിയിൽ കൊണ്ടുവരുക എന്നതാണ് എലമെന്റ് കൾച്ചറലിന്റെ ലക്ഷ്യമെന്ന് ഫൗണ്ടർ രഞ്ജിത്ത് മേലേപ്പാട്ട് പറഞ്ഞു. സംഗീതത്തെ അടുത്തറിയിച്ച 'ബി ഇൻ യുവർ എലമെന്റ്' സംഗീതാസ്വാദകർക്ക് പുതിയ അനുഭവമാണ് വർക്ഷോപ്പ്.

ENGLISH SUMMARY:

Be In Your Element workshop, organized by Element Culture in Kochi, offered a unique experience for World Music Day. This initiative aimed to transform music listening and singing into a deeper, more profound experience for all participants.