പാലക്കാട് ഒറ്റപ്പാലത്ത് പന്നിപടക്കം പൊട്ടിതെറിച്ച് 11 ക്കാരന് പരുക്കേറ്റ് ഒരുമാസമാകുന്നതിനിടെ വീണ്ടും സ്ഫോടനമുണ്ടായതിനാല്‍ നാട്ടുകാര്‍ ഭീതിയില്‍. സ്ഫോടനങ്ങള്‍ പതിവാകുമ്പോഴും പ്രതികളെ കണ്ടെത്താന്‍ പൊലീസിനാവുന്നില്ല. ഇന്നലെ തൃക്കങ്ങോട്ട്  സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഓട്ടോറിക്ഷാ ഡ്രൈവറും അഞ്ച് വിദ്യാര്‍ഥികളുടെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

 

പന്നിപടക്കം പൊട്ടിത്തെറിച്ച് കഴിഞ്ഞമാസം നാലിനാണ് 11 കാരന്‍ ശ്രീഹര്‍ഷിന് പരുക്കേറ്റത്. അമ്മ ജിഷയ്ക്ക് ഒപ്പം  പോകുമ്പോഴായിരുന്നു സ്ഫോടനം. പ്ലാസ്റ്റിക് പന്തിന് സമാനമായ വസ്തു തട്ടിയപ്പോഴായിരുന്നു പൊട്ടിത്തെറിയുണ്ടായത്. ശ്രീഹര്‍ഷിന് പരുക്കേറ്റ് കൃത്യം ഒരുമാസം തികയുന്നതിനിടെയാണ് പ്രദേശത്ത് വീണ്ടും സഫോടനമുണ്ടായത്.

 

ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നാലുവര്‍ഷത്തിനിടെ നാലുസ്ഫോടനങ്ങളാണ് ഉണ്ടായത്. ഒരുകേസില്‍ പോലും പ്രതികളെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. നാലുവര്‍ഷം മുമ്പ്  19-ാം മൈലില്‍ കാട് വെട്ടുന്നതിനിടെ പന്നിപടക്കം പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരുക്കേറ്റിരുന്നു. അമ്പലപാറയിലുണ്ടായ സ്ഫോടനത്തില്‍ പശുവിന്‍റെ മുഖം തകര്‍ന്നു. ഇതിനുപിന്നാലെ വീട്ടമ്പാറിയിലും ചോറോട്ടൂരിലും സ്ഫോനമുണ്ടായി. അതേസമയം തൃക്കങ്ങോട്ട് പൊട്ടിത്തെറിക്ക് കാരണമായ വസ്തുകണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന വേണ്ടിവരുമെന്നാണ് പൊലീസ് പറയുന്നത്.

ENGLISH SUMMARY:

Ottapalam pig bomb blast incidents are causing fear among locals due to recurring explosions. The police are struggling to apprehend the culprits responsible for these blasts.