കൊച്ചി സേക്രഡ് ഹാർട്ട് സി.എം.ഐ. പബ്ലിക് സ്കൂളിൽ ഇന്റർസ്കൂൾ കൾച്ചറൽ ഫെസ്റ്റ് ‘മുദിത 2025’–ലോഗോ നടി അനിഖാ സുരേന്ദ്രൻ ലോഗോ പ്രകാശനം ചെയ്തു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ റവ .ഡോ. വർഗീസ് കാച്ചപ്പിള്ളി സി എം ഐ വൈസ് പ്രിൻസിപ്പൽ വിനിത മെൻഡസ്, ഹെഡ്മിസ്ട്രസ് സിന്ധു തറയിൽ, കെ ജി ഹെഡ്മിസ്ട്രസ് ബിന്ദു തോമസ് തുടങ്ങിയവർ പങ്കെടുത്തു.
വിദ്യാർത്ഥികൾക്ക് കലാപ്രതിഭ പ്രകടിപ്പിക്കാനുള്ള വേദിയാകുന്ന ‘മുദിത’ ഫെസ്റ്റ്, സംഗീതം, നൃത്തം, നാടകം, കലാരൂപങ്ങൾ തുടങ്ങി അനവധി മത്സരവിഭാഗങ്ങൾ ഉൾക്കൊള്ളുന്നു. സംസ്ഥാനത്തെ പ്രമുഖ സ്കൂളുകൾക്കിടയിലെ സൗഹൃദവും മത്സരാത്മകതയും ഒരുമിച്ച് വളർത്തുന്ന മഹോത്സവമായിരിക്കും ‘മുദിത 2025’.