പോളിങ് ശതമാനം കുറഞ്ഞു ഇടുക്കി; മുന്നണികൾ ആശങ്കയില്‍

ഇടുക്കി ലോക്സഭ മണ്ഡലത്തിൽ പോളിങ് ശതമാനം കുറഞ്ഞതോടെ ആശങ്കയിലായി മുന്നണികൾ. ഉടുമ്പൻചോലയിലും പീരുമേട്ടിലും 2019 നെക്കാൾ പോളിങ് ഉയർന്നത് ഗുണം ചെയ്യുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. എന്നാൽ ഭൂരിപക്ഷം കുറഞ്ഞാലും ലോ റേഞ്ച് മേഖലകളിലെ വോട്ട് വിജയമാവർത്തിക്കാൻ സഹായകമാകുമെന്നാണ് യു ഡി എഫ് ക്യാംപിന്റെ പ്രതീക്ഷ. 

കണക്കുകൂട്ടലുകളിലാണ് ഇനി ഇടുക്കിയിലെ എൽ ഡി എഫ്, യു ഡി എഫ് മുന്നണികളുടെ പ്രതീക്ഷ. പോളിംഗ് ശതമാനം കുറഞ്ഞത് ആർക്ക് തിരിച്ചടിയാകുമെന്ന ആശങ്ക രണ്ട് മുന്നണികൾക്കുമുണ്ട്. ഹൈറേഞ്ചിൽ പോളിംഗ് ശതമാനം ഉയർന്നത് എൽ ഡി എഫിന് ആശ്വാസമാകുമ്പോൾ. ശക്തി കേന്ദ്രങ്ങളിൽ വോട്ട് ചോർന്നിട്ടില്ല എന്നാണ് യു ഡി എഫ് പറയുന്നത്. ഇ പി ജയരാജന്റെ പ്രസ്താവന ന്യൂനപക്ഷ വോട്ടുകളിൽ പ്രതിഫലിച്ചാൽ ഗുണം ചെയ്യുന്നത് ഡീൻ കുര്യാക്കോസിനാകുമെന്നാണ് യു ഡി എഫിന്റെ വിശ്വാസം. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ കള്ളവോട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ പിടിയിലായത് തിരഞ്ഞെടുപ്പ് ആട്ടിമറിക്കാനുള്ള ഗ്രാമത്തിന്റെ ഭാഗമാണെന്ന് യു ഡി എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് പറഞ്ഞു. ജില്ലയിലെ അതിർത്തി മേഖലകൾ കേന്ദ്രീകരിച്ചു വ്യാപക ഇരട്ട വോട്ടുകൾ ചെയ്തെന്നാണ് യുഡിഎഫിന്റെ ആരോപണം. എന്നാൽ ആരോപണത്തിൽ കഴമ്പില്ലെന്നും തോട്ടം മേഖലകളിലെ മികച്ച പോളിംഗ് ജോയിസ് ജോർജിന് ജയമുറപ്പിക്കുമെന്നുമാണ് എൽഡിഎഫിന്റെ വിശദീകരണം.

polling percentage has decreased in Idukki