കൈകള്‍ ബന്ധിച്ച് 7 കിലോമീറ്റര്‍; വേമ്പനാട്ടുകായല്‍ നീന്തി കയറി ആറാം ക്ലാസുകാരന്‍

adventure-swim
SHARE

ബന്ധിച്ച കൈകളുമായി ഏഴ്കിലോമീറ്റർ വേമ്പനാട്ട്കായലിന് കുറുകെ നീന്തികയറി ആറാം ക്ലാസുകാരൻ. പെരുമ്പാവൂർ സ്വദേശികളായ ഉമേഷ് - ദിവ്യ ദമ്പതികളുടെ മകനായ അഭിനന്ദുവാണ് സാഹസികമായി നീന്തി കയറിയത്. അഭിനന്ദുവിന്റെ സാഹസിക യാത്ര കാണാം.

ജനപ്രതിനിധികളും പരിശീലകനും ചേർന്ന് കൈകൾ ബന്ധിച്ചു.ചെറു ഓളങ്ങളെ വകഞ്ഞ്, ബന്ധിച്ച കൈകളുമായി ഏഴുകിലോമീറ്ററിനപ്പുറം മറുകര ലക്ഷ്യമിട്ട് അഭിനന്ദുവിൻ്റെ നീന്തലിന് തുടക്കം.ഉദ്വേഗജനകമായ നിമിഷങ്ങളിലും ഹർഷരവം വേമ്പനാട്ട് കായലിലും അലയടിച്ചു 

വിലങ്ങ് ബന്ധിച്ച കൈകളുമായി കായൽപരപ്പിൽ  തുഴഞ്ഞ് നീങ്ങുന്ന പതിനൊന്നുകാരന് ഫയർഫോഴ്സ് സംഘം സുരക്ഷയൊരുക്കി. പരിശീലകൻ കണക്ക് കൂട്ടിയതിലും ഏറെ മുമ്പ്,  ഒരു മണിക്കൂർ ഇരുപത് മിനിറ്റ് മാത്രമെടുത്ത് അഭിനന്ദു കരകയറി 

മുവാറ്റുപുഴയാറിൽ ഒരു വർഷം നടത്തിയ പരിശീലനമാണ് അഭിനന്ദുവിന്റെ കരുത്ത്.കോതമംഗലം ഡോൾഫിൻ അക്വാറ്റിക് ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തിയ പതിമൂന്നാത്തെ സാഹസിക നീന്തലായിരുന്നു അഭിനന്ദുവിന്‍റേത്. 

MORE IN CENTRAL
SHOW MORE