Image Credit;Flipkart and Amazon

Image Credit;Flipkart and Amazon

2024ലെ ഫ്‌ളിപ്കാർട്ടിന്റെ ഏറ്റവും വലിയ ആദായ വില്പന ഈ മാസം 20 മുതൽ. ജൂലൈ 25 വരെയാണ് ഫ്‌ളിപ്കാർട്ടിന്റെ ​ഗോട്ട് സെയിൽ നീണ്ടു നിൽക്കുക. ആമസോണിന്റെ പ്രൈംഡേ സെയിൽ ആരംഭിക്കുന്നതും ഈ മാസം 20 രാവിലെ 12 മുതലാണ്. അത് 21ന് രാത്രി 11.59ന് അവസാനിക്കും.

ഫ്‌ളിപ്കാർട്ടിന്റെ ​ഗോട്ട് സെയിലിൽ ആൻഡ്രോയ്ഡ് ഫോണുകൾക്ക് ഉൾപ്പടെ വലിയ ഡിസ്കൗണ്ട് ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഐഫോൺ 15ന് പുറമേ, നതിങ് ഫോൺ 2എ, ഗ്യാലക്‌സി എസ്23 തുടങ്ങിയവയ്ക്കും വിലക്കുറവ് ലഭിക്കും.

ബാങ്ക് കാർഡുകൾ ഉപയോ​ഗിക്കുന്നവർക്കും വൻ കിഴിവാണ് ലഭിക്കുക. ഫ്‌ളിപ്കാർട്ട് അക്‌സിസ് ബാങ്ക് കാർഡ് ഉടമകൾക്ക് 5 ശതമാനം അധിക ക്യാഷ്ബാക്കും നൽകും.

ഫ്‌ളിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ജൂലൈ 19 മുതൽ ഓഫറുകൾ ലഭ്യമാവും. ആമസോൺ പ്രൈംഡേ വിൽപ്പനയിൽ പ്രൈം അംഗങ്ങൾക്ക് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും സ്മാർട്ട് ഫോണിനും വിലക്കിഴിവ് പ്രതീക്ഷിക്കാം.

ENGLISH SUMMARY:

Huge discounts on phones including; Flipkart and Amazon with revenue sales