വൈക്കം വെച്ചൂരിൽ ഒരാഴ്ചയായി തള്ളുന്ന ശുചിമുറിമാലിന്യം കെട്ടി കിടക്കിടന്ന് ഗുരുതര രോഗ ഭീതിയിൽ നാട്ടുകാർ. കൊട്ടേഷൻ സംഘത്തിന്റെ അകമ്പടിയിൽ ഒരാഴ്ചയിൽ അധികമായി മാലിന്യം തള്ളിയതോടെ ഒന്നര കിലോമീറ്റർ തോട്ടിലാണ് ദുർഗന്ധം വമിക്കുന്നത്.
മാലിന്യമുക്ത നവകേരളം പദ്ധതി നടപ്പാക്കി വൃത്തിയുള്ള വെച്ചൂർ എന്ന ബോർഡ് സ്ഥാപിച്ച , വെച്ചൂർ കല്ലറ റോഡരുകിലാണ് ഈ കാഴ്ച.ഗുണ്ടാ സംഘങ്ങളുടെ അകമ്പടിയോടെ രാത്രി കാലങ്ങളിൽ വെച്ചൂർ പഞ്ചായത്തിൽ മാലിന്യം തള്ളുന്നത് പതിവായെങ്കിലും പഞ്ചായത്തോ പൊലീസോ ഒന്നും കണ്ടിട്ടില്ല. പ്രതികരിക്കാനൊ പരാതി പറയാനൊ പോയാൽ അടുത്ത ദിവസം മാലിന്യം തള്ളുക അവരുടെ വീട്ടുമുറ്റത്താവും.
പതിനാറ് CCTV ക്യാമറകൾ പഞ്ചായത്ത്സ്ഥാപിച്ചിട്ടുണ്ട്. മാലിന്യവുമായെത്തുന്നവർ കേടാക്കിയ ക്യാമറകൾ നന്നാക്കാൻ പഞ്ചായത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരാഴ്ചയായി ദുർഗന്ധം പരത്തി തോട് നിറഞ്ഞ് കിടന്നിട്ടും മാലിന്യമുക്തനവ കേരളം പദ്ധതി നടത്തിപ്പ്കാരൊ ഏജൻസികളൊ അറിഞ്ഞ മട്ടുമില്ല… തടയാൻ സർക്കാർ ഇടപെടലില്ലെങ്കിൽ നാടാകെ പകർച്ചവ്യാധിയുടെ പിടിയിലാകുമെന്ന് മാത്രമല്ല ഒരു കാർഷിക മേഖലയും തകരുമെന്നതാണ് സ്ഥിതി.