vasavan-cleaning

മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഏറ്റുമാനൂർ മണ്ഡലത്തിലെ ഉദ്ഘാടനം മാലിന്യം നീക്കം ചെയ്ത് നിർവഹിച്ച് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ.. കോട്ടയം മെഡിക്കൽ കോളജിൽ നടന്ന ക്യാംപയിനിൽ മന്ത്രിക്കൊപ്പം ജില്ലാ പൊലീസ് മേധാവിയും കലക്ടറും മാലിന്യം നീക്കം ചെയ്യാൻ എത്തി.

എപ്പോഴുമുള്ളതുപോലെ വിളക്ക് തെളിച്ച് പദ്ധതിക്ക് ഉദ്ഘാടനം വേണ്ടെന്ന് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വി എൻ വാസവന്റെ തീരുമാനമായിരുന്നു.. മെഡിക്കൽ കോളജ് പരിസരത്തെ ശുചീകരണം തുടങ്ങുന്നതിനു മുൻപേ ഗ്ലോവ്സിന്റെ സംരക്ഷണം ഉറപ്പാക്കി.

മന്ത്രിക്കൊപ്പം ജില്ലാ പൊലീസ് മേധാവിയും ശുദ്ധീകരണ പദ്ധതിയില്‍ പങ്കുചേര്‍ന്നു. ഏറ്റവും ഭംഗിയായി പദ്ധതി പൂർത്തീകരിക്കുന്ന സ്ഥാപനങ്ങൾക്കും പഞ്ചായത്തുകൾക്കുമൊക്കെ മന്ത്രിയുടെ സമ്മാനം ഉറപ്പ്. സമ്മാനം കിട്ടുമെന്ന പ്രതീക്ഷയിൽ പൊലീസ് സേനയും ശുചീകരണം തുടങ്ങി ജില്ലാ കലക്ടർ വി വിഘ്നേശ്വരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു തുടങ്ങിയവരും ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തിരുന്നു 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.