vanchipatt

TAGS

വഞ്ചിപ്പാട്ട്  ഒന്നിച്ചൊരുക്കി അഞ്ഞൂറ് കുട്ടികള്‍. 52 കരകളില്‍ നിന്നുള്ള അഞ്ഞൂറോളം കുട്ടികളായിരുന്നു പങ്കെടുത്തത്‍. വിവിധ കരകളിലെ ആശാന്‍മാരും ക്ഷേത്രമുറ്റത്ത നിറഞ്ഞു‍. രണ്ട് ദിവസത്തെ പഠനകളരിയുടെ സമാപനച്ചടങ്ങിലാണ് പുതിയ തലമുറ നതോന്നതയില്‍ വഞ്ചിപ്പാട്ട് പാടി ആറന്‍മുള ഭഗവാനെ സ്തുതിച്ചത്.

ആറന്‍മുളയുടെ തനത് ശൈലിയില്‍ പാട്ട് പരിശീലിപ്പിക്കുന്നതിനാണ് കളരി സംഘടിപ്പിച്ചത്. പുതിയ തലമുറയിലേക്കും വഞ്ചിപ്പാട്ട് പകരുക തെറ്റില്ലാതെ പാടാന്‍ പഠിപ്പിക്കുന്നതിനാണ് കളരി സംഘടിപ്പിക്കുന്നത്. പള്ളിയോട സേവാ സംഘമാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ ഹരിഗോവിന്ദം എന്ന വള്ളപ്പാട്ട് സമാഹാരമൊരുക്കിയ മേലുകര ശിവന്‍കുട്ടി ആശാന്‍, ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് നേടിയ ളാക ഇടയാറന്‍മുള കരയിലെ വഞ്ചിപ്പാട്ട് ആശാനായ 

വിജയന്‍ നായര്‍ എന്നിവരെ ആദരിച്ചു.