vallam-kali

TOPICS COVERED

മേലുകര, കൊറ്റാത്തൂർ കൈതക്കോടി പള്ളിയോടങ്ങൾ ആറൻമുള വള്ളംകളിയിലെ എ, ബി ബാച്ച് ജേതാക്കൾ.  വർണാഭമായ ജലഘോഷയാത്രയ്ക്കു ശേഷമായിരുന്നു മൽസരം. കേന്ദ്രസർക്കാരിൻറെ 15 ലക്ഷം ധനസഹായം അനുവദിച്ചു എന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രഖ്യാപനം  വള്ളംകളിക്ക് സന്തോഷം പകർന്നു.

എ ബാച്ചിൽ 35 പള്ളിയോടങ്ങളിൽ അയിരൂർ, മല്ലപ്പുഴശേരി, ഇടശേരിമല കിഴക്ക്, മേലുകര എന്നിവർ ഫൈനലിൽ എത്തി. അവസാന വട്ട തുഴച്ചിലിൽ മേലുകര എട്ടാംതവണയും മന്നംട്രോഫി ജേതാക്കളായി. കോടിയാട്ടുകര, തൈമറവുംകര പള്ളിയോടങ്ങളെ  പിന്നിലാക്കിയാണ് കൊറ്റാത്തൂർ കൈതക്കോടി ജേതാക്കളായത്. തർക്കത്തെ തുടർന്ന് കഴിഞ്ഞ വർഷത്തെ ജേതാക്കളായ കോയിപ്രം പള്ളിയോടം എ ബാച്ച് ലൂസേഴ്സ് ഫൈനൽ ബഹിഷ്കരിച്ചു. പള്ളിയോടങ്ങളുടെ വർണ്ണാഭമായ ജല ഘോഷയാത്രയ്ക്ക് ശേഷമാണ് മത്സരങ്ങൾ നടന്നത്. സാംസ്കാരിക സമ്മേളനത്തിൽ മന്ത്രി  വീണ ജോർജ്, നടൻ ജയസൂര്യ തുടങ്ങിയവർ പങ്കെടുത്തു.

വഞ്ചിപ്പാട്ട് ആചാര്യൻമാരേയും പള്ളിയോട ശിൽപികളേയും ചടങ്ങിൽ ആദരിച്ചു. കേന്ദ്ര ടൂറിസം വകുപ്പാണ് ആറന്മുള വള്ളംകളിക്ക് 15 ലക്ഷം അനുവദിച്ചത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരം അറിയിച്ചത്

ENGLISH SUMMARY:

Aranmula Boat Race is a traditional boat race in Kerala, India. Melukara and Kottathoor Kaithakodi Pallyodams emerged as the winners in the A and B batches respectively at the Aranmula Boat Race.