ആറന്മുള്ള മണ്ഡലത്തിലെ തോല്‍വിയില്‍ ജില്ലാ കമ്മിറ്റിയോഗത്തില്‍ അമര്‍ഷം വ്യക്തമാക്കി വീണ ജോര്‍ജ്. നിര്‍ബന്ധിച്ച് മല്‍സരിപ്പിച്ചെന്നാണ് വീണാ ജോര്‍ജിന്‍റെ കുറ്റപ്പെടുത്തല്‍. മത്സരിക്കാൻ താല്പര്യമില്ലെന്ന് ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു. തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ജില്ലാ നേതൃത്വം ആവശ്യം അംഗീകരിച്ചില്ലെന്നാണ് വീണ യോഗത്തില്‍ തുറന്നടിച്ചത്.
സ്ഥാനാർത്ഥിയാക്കാൻ മറ്റാരുമില്ല എന്നു പറഞ്ഞു മത്സരിപ്പിച്ചു. ഓമല്ലൂർ ശങ്കരൻ മണ്ഡലം സെക്രട്ടറി സ്ഥാനം സ്വയം ഒഴിഞ്ഞപ്പോഴും സ്ഥാനാർത്ഥിക്ക് താല്പര്യമില്ലാത്തതിനാലാണ് ഒഴിവാക്കിയത് എന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിച്ചു. ഇത് വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്തി. എല്ലാം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും വീണ യോഗത്തില്‍ പറഞ്ഞു.
ആറന്മുളയിൽ മന്ത്രി വീണ ജോർജ് തോൽക്കാൻ കാരണം അവരുടെ പെരുമാറ്റമാണെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനമുണ്ടായി. മന്ത്രി വീണാ ജോർജ് പാർട്ടി പ്രവർത്തകർ ഫോൺ വിളിച്ചാൽ പോലും എടുക്കാറില്ലെന്നും, അനാവശ്യ വിവാദങ്ങളിൽ സ്വയം പോയി തലവെക്കുന്നത് മന്ത്രിയുടെ പതിവായിരുന്നു എന്നും യോഗത്തിൽ ആക്ഷേപമുയർന്നിരുന്നു. വീണ ജോർജിനെ ചില നേതാക്കൾ തോൽപിക്കാൻ ശ്രമിച്ചുവെന്നും ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനമുണ്ടായി.
ENGLISH SUMMARY:
Former Minister Veena George expressed strong displeasure at the CPI(M) Pathanamthitta district committee meeting, claiming she was forced to contest the Aranmula constituency despite her reluctance. She stated that she had explicitly requested the district leadership to excuse her from the race, but her concerns were ignored, leading to widespread misunderstandings among voters after certain local leaders stepped down. On the other hand, the district committee criticized Veena George, attributing her defeat to her own behavior and accessibility issues, such as not answering phone calls from party workers. While she accused certain leaders of actively working toward her defeat, committee members alleged that her habit of getting entangled in unnecessary controversies severely damaged her electoral prospects.