ആലപ്പുഴ തണ്ണീർമുക്കം കട്ടച്ചിറയിൽ തീപിടിച്ച് കത്തിയമര്‍ന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിയമവിരുദ്ധമായി കുന്നുകൂട്ടിയിരിക്കുകയാണ്. ചേര്‍ത്തല നഗരസഭയിലും പരിസര പഞ്ചായത്തുകളിലും നിന്ന് സ്വകാര്യവ്യക്തി ശേഖരിച്ചതാണ് ഇവ. മണിക്കൂറുകള്‍ക്കുശേഷം തീ പൂര്‍ണമായി കെടുത്താനായെങ്കിലും പ്രദേശത്ത് പുക തങ്ങിനില്‍ക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.
ഇന്നലെ രാത്രി പത്തോടെയാണ് കട്ടച്ചിറ ആറ്റുതീരത്ത് വന്‍തോതില്‍ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യത്തില്‍ തീ പടര്‍ന്നത്.തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ചേര്‍ത്തലയിലും സമീപപഞ്ചായത്തുകളിലും നിന്ന് സ്വകാര്യ വ്യക്തി ശേഖരിച്ച് കുന്നുകൂട്ടിയ മാലിന്യമാണ് കത്തിയമര്‍ന്നത്.ഒറ്റപ്പെട്ട ചിറപ്രദേശത്തായതിനാല്‍ ഫയര്‍ഫോഴ്സിനും എത്താനായില്ല. തുടര്‍ന്ന് തകഴിയില്‍ നിന്ന് അഗ്നിശമനസേനയുടെ ഫ്ലോട്ടിങ്ങ് പമ്പ് എത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. പ്രദേശത്ത് ഇപ്പോഴും പുക തങ്ങിനില്‍ക്കുന്നതിനാല്‍ നാട്ടുകാരില്‍ പലര്‍ക്കും അസ്വസ്ഥതകളുണ്ട്
പ്രദേശത്തെ കുഴികളും വെള്ളക്കെട്ടും നികത്തുന്നതിന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഉപയോഗിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മാസങ്ങളായി മാലിന്യം ചാക്കില്‍ ശേഖരിച്ച് ഈ പ്രദേശത്ത് സൂക്ഷിച്ചിരിക്കുകയാണ്.നിയമവിരുദ്ധമായാണ് മാലിന്യങ്ങള്‍ കുന്നുകൂട്ടിയിരുന്നതെന്ന പരാതിയും നിലനില്‍ക്കുന്നു. വീണ്ടും തീപിടിത്തമുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ അഗ്നിശമസേന പ്രദേശത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
Burned plastic waste is illegally piled up in Katachira, Alappuzha Thanneermukkam.