കളമശേരിയില്‍ വഴിയരികിലെ മരം മുറിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ

എറണാകുളം കളമശേരിയില്‍ വഴിയരികിലെ മരം മുറിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍. മരം മുറിച്ചവരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

കളമശേരിയിലെ വഴിയരികില്‍ തണല്‍ വിരിച്ചുനിന്ന മരങ്ങളാണ് ഇൗ കിടക്കുന്നത്. ഡിസംബര്‍ 30ന് രാത്രി പച്ചപുതച്ചമരങ്ങളെ മുറിച്ചത് ഈ രണ്ടുപേര‍ും. പാതിരാത്രിയെത്തി എന്തിന് മരം മുറിച്ചു എന്നതിന് മൗനമാണ് ഉത്തരം. നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ കുറ്റക്കാര്‍ക്ക് സുരക്ഷയൊരുക്കി പൊലീസ് പതിവുപോലെ നിലകൊണ്ടു. 

അര്‍ക്കോവേണ്ടി ചെയ്തതെന്നാണ് നാട്ടുകാരുടെ ആരോപണം. അവരെ വെളിച്ചത്തുകൊണ്ടുവരണമെന്ന് കൗണ്‍സിലറും. മുറിച്ച മരങ്ങള്‍ക്ക് പകരം പുതിയവ നടാനാണ് കൗണ്‍സിറുടെ നേതൃത്വത്തിലുള്ളവരുടെ തീരുമാനം. അപ്പോഴും കുറ്റക്കാര്‍ സസുഖം വാഴുന്നു.