തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യം; പ്രിൻസിപ്പലിന്‍റെ കോലംകെട്ടിത്തൂക്കി

പത്തനംതിട്ട അടൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളജിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്ഐ വനിതാപ്രിന്‍സിപ്പലിന്‍റെ കോലം ഗേറ്റില്‍ കെട്ടിത്തൂക്കി. മോഡല്‍ പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളെ ഇറക്കിവിട്ടെന്നും ആരോപണമുണ്ട്. നോമിനേഷന്‍ സ്വീകരിക്കാത്തതലാണ് പ്രതിഷേധമെന്നാണ് എസ്എഫ്ഐ നിലപാട്.

<തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് തര്‍ക്കം തുടങ്ങിയത്. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ടത് അംഗീകരിക്കാഞ്ഞതോടെ പ്രിന്‍സിപ്പലിനെ മുറിയില്‍ കയറി ഭീഷണിപ്പെടുത്തി. പ്രിന്‍സിപ്പിലിന്‍റെ മുറിയിലെ കസേരയടക്കമുള്ള സാധനങ്ങള്‍ വലിച്ചെറിഞ്ഞെന്നും ആരോപണമുണ്ട്. ഭീഷണിക്ക് ‌ശേഷമാണ് പ്രിന്‍സിപ്പലിന്‍റെ ഫോട്ടോ ഒട്ടിച്ച കോലം ഗേറ്റില്‍ കെട്ടിത്തൂക്കിയത്.  മോഡല്‍ പരീക്ഷ എഴുതാനിരുന്ന വിദ്യാര്‍ഥികളെ ഇറക്കി വിട്ട് മുറി മൂട്ടി. 

എന്നാല്‍ പഠിപ്പുമുടക്കി പ്രതിഷേധിച്ചതേയുള്ളുഎന്നാണ് എസ്എഫ്ഐ വിശദകരണം. എഎഫ്ഐയുടെ നോമിനേഷന്‍ സ്വീകരിക്കാതെ തിരഞ്ഞെടുപ്പു നടത്തി. സര്‍വകലാശാലയുടെ തീരുമാനം അനുസരിച്ച തിരഞ്ഞെടുപ്പ് വീണ്ടും നടത്താമെന്ന് ഉറപ്പ് ലഭിച്ചതായി എസ്എഫ്ഐ നേതാക്കള്‍ പറയുന്നു

നോമിനേഷന്‍ സ്വീകരിക്കാതിരുന്നതില്‍ വീഴ്ചയില്ലെന്നും സമയം കഴിഞ്ഞാണ് എസ്എഫഐ നോമിനേഷന്‍ നല്‍കാനെത്തിയതെന്നും പ്രന്‍സിപ്പല്‍ പറയുന്നു. പരാതിയുണ്ടെങ്കില്‍ യൂണിവേഴ്സിറ്റിക്ക് നല്‍കട്ടെയെന്നും കോളജുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.ട്ട