കാട്ടാനയുടെ ആക്രമണത്തിൽ ദുരിതത്തിലായി കോതപ്പാറ; വ്യാപക കൃഷിനാശം

കാട്ടാനയുടെ ആക്രമണത്തില്‍ ദുരിതത്തിലായി ഇടുക്കി ഉപ്പുതറ കോതപ്പാറയിലെ കര്‍ഷകര്‍. ഏലം, കുരുമുളക് ഉള്‍പ്പെടെയുള്ള കൃഷികളാണ് കാട്ടാനക്കൂട്ടം വ്യാപകമായി നശിപ്പിച്ചത്.

കോതപ്പാറ സ്വദേശി ബേബിയുടെ കൃഷിയിടത്തിലെ ദയനീയ കാഴ്ച്ചയാണ് ഇത്. വിളവെടുപ്പിന് പാകമായ ഏലമാണ് കാട്ടാനകള്‍ ചവിട്ടിമെതിച്ചത്. കാട്ടാനയുടെ ആക്രമണം പതിവായതോടെ കൃഷിതന്നെ ഉപേക്ഷിക്കേണ്ട സ്ഥിതിയാണ് ഇവിടുത്തെ കര്‍ഷകര്‍ക്ക്. ഏക്കറുകണക്കിന് കൃഷിയാണ് ഇവിടങ്ങളില്‍ നശിച്ചത്. വനം വകുപ്പ് അധികൃതർ ഉൾപെടെ എത്തി സ്ഥലം സന്ദർശിച്ച് മടങ്ങുന്നതല്ലാതെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. കാട്ടാനയെ തടയാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയും തകര്‍ന്ന നിലയിലാണ്.