വായനാ ദിനത്തിൽ മാരത്തൺ വായനയുമായി ഒരു സ്കൂൾ

വായനാ ദിനത്തിൽ മാരത്തൺ വായനയുമായി കോതമംഗലം ശോഭന പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ. രാവിലെ മുതൽ വൈകിട്ട് വരെ ഇടവേളകളില്ലാതെയായിരുന്നു കുട്ടികൾ വായനയുടെ സുന്ദരലോകം സൃഷ്ടിച്ചത്.

കേരള ഗ്രന്ഥശാല പ്രസ്ഥാനങ്ങളുടെ സ്ഥാപകനായ പി. എൻ. പണിക്കരുടെ അനുസ്മരണ ദിനത്തിലാണ് കോതമംഗലം ശോഭന പബ്ലിക് സ്കൂളിൽ  മാരത്തോൺ വായന സംഘടിപ്പിച്ചത്. അവധിദിനമായിട്ടും രാവിലെ തന്നെ വിദ്യാർത്ഥികൾ സ്കൂളിലെത്തി. തുടർന്ന് വൈകീട്ട് വരെ ഇടവേളകളില്ലാത്ത വായന.  വായനയോട് താൽപ്പര്യമില്ലാത്തവരടക്കം പരിപാടിയിൽ പങ്കാളികളായി എന്നതാണ് പ്രത്യേകത. കോവിഡിന് ശേഷം

 കുട്ടികളിൽ പോലും വായനാശീലം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് മാരത്തൺ വായന സംഘടിപ്പിക്കാൻ പ്രചോദനമായത്. സ്കൂൾ പ്രിൻസിപ്പാൾ

സിസ്റ്റർ ലിസ്മരിയ CSN പുസ്തകം വായിച്ചും സന്ദേശം അറിയിച്ചുമാണ് പരിപാടിക്ക് തുടക്കമിട്ടത്