റാന്നി കാർഷിക ഗ്രാമ വികസനബാങ്ക് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം

സംഘര്‍ഷങ്ങള്‍ക്കൊടുവില്‍  റാന്നി കാർഷിക ഗ്രാമ വികസനബാങ്ക് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം.  രാവിലെ യുഡിഎഫ് എല്‍ഡിഎഫ് സംഘങ്ങള്‍ ഏറ്റുമുട്ടിയതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. തുടര്‍ച്ചയായി യുഡിഎഫിന്‍റെ കയ്യിലാണ് ബാങ്ക് ഭരണം. തിരഞ്ഞെടുപ്പു ദിനം  രാവിലെ സംഘര്‍ഷം രൂക്ഷമായി. CPM വ്യാപകമായി കള്ള വോട്ട് ചെയ്യുവാൻ ശ്രമിച്ചു എന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപണം ഉന്നയിച്ചതിന് തൊട്ടുപിന്നാലെ ഉണ്ടായ ഉന്തും തെള്ളും സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പോലീസ്  ലാത്തി വീശി. ഇരുഭാഗത്തേയും പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. 

ബാങ്ക് പ്രസിഡന്‍റ് സി.കെ.ബാലന്‍ അടക്കമുള്ളവര്‍ക്കാണ് പരുക്കേറ്റത്.  UDF ഭരിക്കുന്ന ഭരണ സമതിയെ അട്ടിമറിക്കുവാൻ CPM, Dyfi പ്രവർത്തകര്‍ ബോധപൂര്‍വം അക്രമം നടത്തിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഒടുവില്‍ നിലവിലെ പ്രസിഡന്‍റ് സി.കെ.ബാലന്‍ അടക്കം 13 യുഡിഎഫ് പ്രതിനിധികളും വിജയിച്ചു.  കോണ്‍ഗ്രസ് അക്രമത്തിലൂടെ അധികാരം നിലനിര്‍ത്തുകയാണെന്ന് എല്‍ഡിഎഫും ആരോപിച്ചു.