കോവിഡ് കുതിക്കുന്നു; ആശ്വാസമായി സഞ്ചരിക്കുന്ന ആംബുലൻസ്

കോവിഡ് വീണ്ടും കുതിച്ചുയരുമ്പോള്‍ പൊതുജനങ്ങൾക്ക് ആശ്വാസമായി കുമളി പഞ്ചായത്തിന്റെ മൊബൈൽ ആബുലൻസ്. ഡോക്ടറുടെ സേവനത്തിനുപുറമേ അത്യാവശ്യ മരുന്നുകളും കോവിഡ് പരിശോധനയ്ക്കുളള സൗകര്യവും സഞ്ചരിക്കുന്ന ആംബുലന്‍സ് ആശുപത്രിയില്‍ ലഭിക്കും. 

ഇതാണ് കുമളി പഞ്ചായത്ത് പുറത്തിറക്കിയ സഞ്ചരിക്കുന്ന ആശുപത്രി. പ‍ഞ്ചായത്തിലെ വിവിധയിടങ്ങളില്‍ വാഹനമെത്തും. ആവശ്യമുള്ളവര്‍ക്ക് ചികില്‍സ തേടാം. ഒരു ഡോക്ടറും, നേഴ്സും എപ്പോഴും സേവനത്തിനായി ഇതിലുണ്ട്. മരുന്നുകളും സൗജന്യമായി ലഭിക്കും. തോട്ടം മേഖലയിൽ ഉൾപ്പെടെ ആശ്വാസകരമാകുന്നതാണ് പദ്ധതി. വാക്സീനേഷനും, കോവിഡ് ടെസ്റ്റിനുമുളള സൗകര്യവും ആബുലൻസിൽ ഉണ്ട്. 30 ലക്ഷം രൂപ വകയിരുത്തിയാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്.