നോക്കാൻ ആളില്ല, നാശത്തിന്റെ വക്കിൽ കൊച്ചിയിലെ ഓപ്പൺ ജിം

കാശുമുടക്കില്ലാതെ കൊച്ചിക്കാര്‍ക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ ജിം എന്ന ലക്ഷ്യത്തോടെയായിരുന്നു ചാത്യാത്ത് റോഡില്‍ ഓപ്പണ്‍ ജിം തുടങ്ങിയത്. രണ്ട് വര്‍ഷം മുന്‍പ് തുറന്ന ജിമ്മിലെ ഉപകരണങ്ങള്‍ പലതും നശിച്ചു. ഇതുപയോഗിച്ച വ്യായാമം ചെയ്തവര്‍ക്ക് പരുക്കും പറ്റി. നഗരത്തിലെ മറ്റ് ഓപ്പണ്‍ ജിമ്മുകളൊക്കെ പെര്‍ഫെക്റ്റാണ്..

രണ്ട് വര്‍ഷം മുന്‍പ് തുറന്ന ഓപ്പണ്‍ ജിം കൊച്ചിക്കാര്‍ക്ക് പുത്തന്‍ അനുഭവമായിരുന്നു. പരിപാലിക്കാന്‍ ആളില്ലാതെ വന്നതോടെയാണ് ഉപകരണങ്ങള്‍ പലതും തകരാറിലായത്. കേടുപാടുകള്‍ സംഭവിച്ചതറിയാതെ ഉപയോഗിച്ച് അപകടത്തിന് കാരണമായ ഉപകരണവുമുണ്ട് ഇവിടെ.