ഹൈഡൽ പാര്‍ക്കിലെ നിർമാണങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ; നിര്‍മാണ നിരോധന ചട്ടം ലംഘിച്ചു

ഇടുക്കി മൂന്നാര്‍ ഹൈഡൽ പാര്‍ക്കിലെ നിർമാണങ്ങൾക്ക് റവന്യു വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ. മൂന്നാറില്‍ നിലനില്‍ക്കുന്ന നിര്‍മാണ നിരോധന ചട്ടം ലംഘിച്ചിനെതുടര്‍ന്നാണ് നടപടി. സിപിഎം ഭരിക്കുന്ന മൂന്നാർ സർവീസ് സഹകരണ ബാങ്കാണ് നിര്‍മാണങ്ങള്‍ നടത്തിവന്നിരുന്നത്. 

വാണിജ്യ ആവശ്യത്തിനുള്ള നിർമാണം ആയതിനാൽ ജില്ലാ കലക്ടറുടെ പ്രത്യേക അനുമതി വേണമെന്ന ചട്ടം പാലിക്കാത്തതാണ് നോട്ടീസ് നൽകാൻ കാരണം. സിപിഎം ഭരിക്കുന്ന മൂന്നാര്‍ സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് ഇവിടെ പണികള്‍ നടത്തിവന്നിരുന്നത്. മൂന്നാര്‍ ഉള്‍പ്പെടെയുള്ള ഇടുക്കിയിലെ എട്ട് വില്ലേജുകളില്‍ നിര്‍മാണ നിരോധനം നിലനില്‍ക്കുന്നതിനാല്‍ വാണിജ്യാവശ്യത്തിനുള്ള നിര്‍മാണം സാധ്യമല്ല. എന്നിട്ടും ഇവിടെ പണികള്‍ നടന്നു.

ചട്ടലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദേവികുളം സബ് കലക്ര്‍ മൂന്നാര്‍ വില്ലേജ് ഓഫിസറോട് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ നിര്‍ദേശിച്ചത്. നിര്‍മാണം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ബാങ്ക് നീക്കം നടത്തുന്നുണ്ട്. കെട്ടിടം നിര്‍മാണത്തിന്റെ മറവില്‍ ഇവിടെ നിന്നും അനധികൃതമായി മരം മുറിച്ചുകടത്തിയെന്ന പരാതികള്‍ മുന്‍പും ബാങ്കിനുനേരെ ഉയര്‍ന്നിരുന്നു.