ആറുമാസമായി ശമ്പളമില്ല; കുട്ടിക്കാനം വുഡ്​ലാന്റ് എസ്റ്റേറ്റിലെ തൊഴിലാളികൾ പ്രതിസന്ധിയിൽ

ഇടുക്കി കുട്ടിക്കാനം വുഡ്‍ലാന്റ് എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ആറുമാസമായി ശമ്പളമില്ല. കമ്പനി അധികൃതരോട് ശമ്പളം ആവശ്യപ്പെട്ടിട്ടും നല്‍കുന്നില്ലെന്നാണ് പരാതി.

ഈ ഓണക്കാലം പട്ടിണി ക്കാലമാകുമോയെന്നാണ് ഇവരുടെ ആശങ്ക. ആറുമാസമായി ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാതായതോടെ ഇവരില്‍ പലര്‍ക്കും നിത്യചെലവിനുപോലും കടം വാങ്ങേണ്ട സ്ഥിതിയാണ്. ശമ്പളമാവശ്യപ്പെട്ട് എസ്റ്റേറ്റ് ഉടമയെ ബന്ധപ്പെട്ടെങ്കിലും ശമ്പളം നല്‍കുന്നില്ലെന്നാണ് പരാതി. അഞ്ഞൂറോളം തൊഴിലാളികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഓണത്തിന് മുന്‍പ് ശമ്പള കുടിശിക തീര്‍ക്കണമെന്നാണ് ഇവരുടെ ആവശ്യം. അല്ലാത്തപക്ഷം സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.