'ഡിസ്പാല്‍ വാക്സ്' പദ്ധതിക്ക് എറണാകുളം ജില്ലയില്‍ തുടക്കം

കിടപ്പുരോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തെരുവില്‍ അലയുന്നവര്‍ക്കും സമ്പൂര്‍ണ വാക്സിനേഷന്‍ ഉറപ്പുവരുത്തുന്ന ഡിസ്പാല്‍ വാക്സ് പദ്ധതിക്ക് എറണാകുളം ജില്ലയില്‍ തുടക്കം. കിടപ്പുരോഗികള്‍ക്ക് വീട്ടിലെത്തി വാക്സിനേഷനും ആരംഭിച്ചു. മൂവാറ്റുപുഴ ആയവന പഞ്ചായത്തിലായിരുന്നു ആദ്യ വാക്സിനേഷന്‍. വിഡിയോ റിപ്പോർട്ട് കാണാം. 

കിടപ്പിലായവരുെട വാക്സിനേഷനുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ക്കുള്ള പരിഹാരമാണ് ഈ യാത്ര. വീട്ടിലെത്തിയാണ് വാക്സീന്‍ നല്‍കുന്നത്. ആയവന പഞ്ചായത്തിലെ കിടപ്പുരോഗികള്‍ക്ക് ആദ്യം വാക്സീന്‍ നല്‍കി. ഭിന്നശേഷിക്കാര്‍ക്കും, കിടപ്പുരോഗികള്‍ക്കും, തെരുവില്‍ അലയുന്നവര്‍ക്കുമായുള്ള ഡിസ്പാല്‍ വാക്സ് പദ്ധതി ഒരുമാസംകൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

തദ്ദേശസ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തെരുവില്‍ അലയുന്നവര്‍ക്കുള്ള വാക്സിനേഷനും അടുത്ത ദിവസം ആരംഭിക്കും.