കാലം തെറ്റി മഴയെത്തി; പ്രതിസന്ധിയിൽ ചെറുകിട റബര്‍ കര്‍ഷകര്‍

കാലം തെറ്റിയെത്തിയ മഴയില്‍ പ്രതിസന്ധിയിലായി ഇടുക്കിയിലെ ചെറുകിട റബര്‍ കര്‍ഷകര്‍. അടിക്കടിയുണ്ടാകുന്ന മഴ കാരണം ടാപ്പിങ് ദിനങ്ങള്‍ കുറഞ്ഞതാണ് ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവര്‍ക്ക് തിരിച്ചടിയായത്.

   

ചെറിയാനെ പോലെ റബറിനെ ആശ്രയിച്ച് കുടുംബം പുലര്‍ത്തുന്നവര്‍ക്ക് ഏറെ പ്രതിസന്ധിയായാണ് വേനല്‍മഴയെത്തിയത്. കാലം തെറ്റി മഴയെത്തിയതോടെ മഴമറ സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ ടാപ്പിങ് ദിനങ്ങള്‍ ഗണ്യമായി കുറഞ്ഞു. ലോക്ഡൗണില്‍ കടകള്‍ തുറക്കാഞ്ഞതും തിരിച്ചടിയായി. 

കൃഷിക്കാര്‍ക്കാവശ്യമായ കടകള്‍ തുറക്കാന്‍ അനുമതിയായെങ്കിലും ഷീറ്റിന്റെ വിലയിടിവ് പ്രതിസന്ധിയാണ്. ചിമ്മിനിയില്‍ ഉണക്കിയ ഷീറ്റുകളില്‍ ഈര്‍പ്പം മൂലം പൂപ്പല്‍ പിടക്കുന്നതിനാല്‍ വിലയും ലഭിക്കില്ല. റബര്‍ മരങ്ങള്‍ പാട്ടത്തിനെടുത്തവരും വന്‍ നഷ്ടമാണ് നേരിടുന്നത്.