കോവിഡ് ചികിൽസാ കേന്ദ്രത്തിൽ ഓക്സിജൻ പാർലർ; കാബിൻ പണിത് എഐവൈഎഫ്

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ കോവിഡ് ഫസ്റ്റ്ലൈന്‍ ചികില്‍സാകേന്ദ്രത്തില്‍ ഓക്സിജന്‍ പാര്‍ലര്‍ സൗകര്യം ഒരുക്കി എഐവൈഎഫ് പ്രവര്‍ത്തകര്‍. കോവിഡ് ബാധിതരില്‍ ഓക്സിജന്‍ കുറയുന്നത് പതിവായ സാഹചര്യത്തിലാണ് എഐവൈഎഫിന്റെ സഹായം.

ഇരുപതിനായിരം രൂപയോളം സമാഹരിച്ച് എഐവൈഎഫ് പ്രവര്‍ത്തകരായ ഒരുകൂട്ടം എഐവൈഎഫ് യുവാക്കള്‍ തന്നെയാണ് കാബിന്‍ പണിത് സ്ഥാപിച്ചത്. മൂന്ന്ദിവസമെടുത്താണ് കാബിന്‍ ഒരുക്കിയത്. ഓക്സിജന്റെ അളവ് കുറയുന്നവര്‍ക്ക് പാര്‍ലറില്‍ നിന്ന് സ്വയം ഓക്സിജന്‍ സ്വീകരിക്കാന്‍ കഴിയും. പാര്‍ലറില്‍ നിശ്ചിത അളവില്‍ ഓക്സിജന്‍ ലഭ്യമാകുന്ന രീതിയിലാണ് ഉപകരണം സജ്ജീകരിച്ചിരിക്കുന്നത്. ഒരു സമയം ഒരാള്‍ക്കാണ് ഓക്സിജന്‍ നല്‍കാന്‍ കഴിയുക.എഐവൈഎഫ് തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയാണ് ഫസ്റ്റ് ലൈന്‍ ചികില്‍സാകേന്ദ്രത്തില്‍ ഈ സൗകര്യം ഒരുക്കിയത്. മാന്നാറില്‍ പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് ലൈന്‍ ചികില്‍സാകേന്ദ്രത്തില്‍ നിലവില്‍ 70 ഓളം പേരാണ് ചികില്‍സയിലുള്ളത്.