കോവിഡ് രണ്ടാം തരംഗം; ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് പൂട്ടുവീണു.  ഇരവികുളം ദേശിയോദ്യാനവും മൂന്നാർ ഹൈഡല്‍ പാര്‍ക്കും അടച്ചു. കടുത്ത പ്രതിസന്ധിയിലാണ് ടൂറിസം മേഖലയിലെ തൊഴിലാളികൾ. താൽകാലിക ഇടവേളയ്ക്ക് ശേഷം മൂന്നാറിലെ വിനോദ സഞ്ചാര മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് കൂപ്പുക്കുത്തുകയാണ്. 

ഇരവികുളം ദേശീയോദ്യാനത്തിലും മൂന്നാറിലെ ഹൈഡല്‍പാര്‍ക്കിലും ഇനിയൊരറിയിപ്പുണ്ടാകുന്നവരെ സഞ്ചരികൾക്ക് പ്രവേശനമില്ല. ഹൈഡല്‍ ടൂറിസത്തിന്റെ ഭാഗമായി മാട്ടുപ്പെട്ടിയിലും കുണ്ടളയിലും ചെങ്കുളത്തുമുള്‍പ്പെടെ നടന്നുവന്നിരുന്ന ബോട്ടിങ്ങും നിര്‍ത്തി. കഴിഞ്ഞ മാസങ്ങളിൽ  മൂന്നാറിന്റെ വിനോദസഞ്ചാര മേഖല  തിരിച്ച് വരവിന്റെ പാതയിലായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ വീണ്ടും മൂന്നാറിൽ നിന്നും സഞ്ചരികൾ പടിയിറങ്ങുകയാണ്.