തകര്‍ന്നടിഞ്ഞ റോഡ്; കൊട്ടംചുക്കാതി തൈലം നല്‍കിയൊരു പ്രതിഷേധം

കൊട്ടംചുക്കാതി തൈലം നല്‍കിയൊരു പ്രതിഷേധം. തകര്‍ന്നടിഞ്ഞ വൈപ്പിന്‍ മുനമ്പം സംസ്ഥാന പാതയിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡ്രൈവര്‍മാര്‍ക്ക് കൊട്ടംചുക്കാതി തൈലം നല്‍കി പ്രതിഷേധിച്ചത്. 

ചതവിനും ഒടുവിനും ഉളുക്കിനുമെല്ലാം ബെസ്റ്റാണ് കൊട്ടന്‍ചുക്കാതി തൈലം. ഇത് തിരിച്ചറിഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൈലവുമായി റോ‍ഡിലേക്കിറങ്ങിയത്. വൈപ്പിന്‍– മുനമ്പം പാതയില്‍ കുഴികള്‍ താണ്ടിവരുന്ന വാഹനങ്ങള്‍ കൈകാട്ടി നിര്‍ത്തിയായി.. ഡ്രൈവര്‍മാര്‍ക്ക് തൈലം സൗജന്യമായി വിതരണം ചെയ്തു.

റോഡിന്റെ ഗതികേട് വിവരിച്ചായിരുന്നു തൈലവിതരണം. പലതവണ   അധികാരികളെ അറിയിച്ചിട്ടും റോഡ് പണി തുടങ്ങിയിട്ടില്ലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു....  റോഡ് ശരിവാുന്നത് വരെ വേറിട്ട രീതിയില്‍ പ്രതിഷേധങ്ങള്‍ തുടരാന്‍ തന്നെയാണ് പാര്‍ട്ടിയുടെ തീരുമാനം.