ഒരു പതിറ്റാണ്ടോളമായി തകർന്ന് റോഡ്; പരാതി നല്‍കിയിട്ടും പരിഹാരമില്ല

ഒരു പതിറ്റാണ്ടോളമായി തകർന്നു കിടക്കുന്ന ഒരു റോഡുണ്ട് കൊല്ലം പെരിനാട് പഞ്ചായത്തിൽ. മരകമ്പുവിള മുതൽ കുണ്ടറ പൊലീസ് സ്റ്റേഷൻ വരെയുള്ള റോഡിലൂടെ കാൽനട പോലും അഭ്യാസമാണ്.   

2010ലാണ് ഈ റോഡ് അവസാനമായി ടാർ ചെയ്തത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പൊളിഞ്ഞു തുടങ്ങി. ഇപ്പോൾ റോഡെന്ന് വിളിക്കാൻ പോലും കഴിയാത്ത സ്ഥിതിയിലാണുള്ളത്.

കേരളപുരം, ചിറക്കോണം, നാന്തിരിക്കൽ പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക വഴിയാണ് ഇങ്ങനെ  പൊളിഞ്ഞു കിടക്കുന്നത്. പഞ്ചായത്ത് മെംബർ മുതൽ സ്ഥലം എം എൽ എ യും മന്ത്രിയുമായ ജെ.മേഴ്സിക്കുട്ടിയമ്മയ്ക്ക് വരെ പലതവണ പരാതി കൊടുത്തു. പക്ഷേ ഒന്നും ഇതുവരെ ശരിയായില്ല.