കടൽക്ഷോഭത്തിൽ കുന്നുകൂടി മണൽ; സഞ്ചാരം മുട്ടി വൈപ്പിൻ

കടല്‍ക്ഷോഭത്തില്‍ തീരദേശ റോഡില്‍ കുന്നുകൂടിയ മണലില്‍ സഞ്ചാരംമുട്ടി എറണാകുളം വൈപ്പിന്‍ നിവാസികള്‍. രണ്ടുമാസത്തിനിടെ മൂന്ന് കടല്‍ക്ഷോഭമുണ്ടായതോടെയാണ് യാത്രാമാര്‍ഗം പൂര്‍ണമായും അടഞ്ഞത്.

അലറിത്തുള്ളിയെത്തിയ കടല്‍ മടങ്ങിപ്പോയപ്പോള്‍ വൈപ്പിന്‍ എടവനക്കാട് കരയില്‍ അവശേഷിപ്പിച്ചതാണ് ഈ മണല്‍ക്കൂമ്പാരം. വീടുകളുടെ മുറ്റത്തും പരിസരത്തുമെല്ലാം ഈ മണല്‍ക്കൂമ്പാരമാണ്. ചില സ്ഥലങ്ങളില്‍ ആറടിയിലധികം ഉയര‍ത്തില്‍ മണലടി‍ഞ്ഞു. ഇതിനടിയില്‍ ഒരു റോ‍ഡുമുണ്ട്. മണല്‍ 

അടിഞ്ഞതോടെ യാത്ര അസാധ്യമായി. അത്യാവശ്യഘട്ടത്തില്‍ ആംബുലന്‍സുപോലും വരില്ല.കടല്‍ക്ഷോഭം തടയുന്നതിന് എടവനക്കാട് പഞ്ചായത്ത് അടുത്തിടെ ഇരുപത്തിയെട്ടുലക്ഷം രൂപ ചെലവില്‍ ജിയോ ബാഗുകള്‍ സ്ഥാപിച്ചിരുന്നു. അതും 

കടല്‍വെള്ളത്തിനൊപ്പം ഒഴുകിപ്പോയി.