‘നാട്ടുനന്മക്ക് നമ്മുടെ കൃഷിയിടം’; തൊടുപുഴയിൽ പദ്ധതിക്ക് തുടക്കം

തൊടുപുഴയിൽ "നാട്ടുനന്മക്ക് നമ്മുടെ കൃഷിയിടം" പദ്ധതിക്ക് തുടക്കമായി. ഇടുക്കി ജില്ലാ  കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജൈവ കൃഷി പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പദ്ധതി നടപ്പിലാക്കിയത്. 

തൊടുപുഴയില്‍ ഉപയോഗിക്കാതെകിടന്ന ഒരേക്കര്‍ സ്ഥലത്താണ് ആദ്യഘട്ടത്തില്‍ കൃഷി തുടങ്ങിയത്. ലോക് ഡൗണ്‍കാലത്ത് ഇങ്ങനെ ജൈവ കൃഷി പ്രോള്‍സാഹിപ്പിക്കാനും കര്‍ഷകരെ ആദിരിക്കാനും മുന്‍കൈയ്യെടുത്തത് തെടുപുഴ നിയോജക മണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരാണ്. വാഴ്, ചേന, കപ്പ തുടങ്ങിയവയാണ്  കൃഷിചെയ്യുന്നത്. തരിശു ഭൂമി കണ്ടെത്തി കൃഷി വ്യാപിപ്പിക്കും. വിളവെടുക്കുന്ന പച്ചക്കറികള്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യും.

പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകൾ വിതരണം ചെയ്യും, കർഷകർക്കായി സെമിനാറുകൾ സംഘടിപ്പിക്കും, മികച്ച യുവ ചെറുകിട കർഷകരെ കണ്ടെത്തി ആദരിക്കുകയും ചെയ്യും. തൊടുപുഴ നിയോജകമണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നഗരസഭയിലും പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.