കൊറോണ ചരിതം; ചരിത്രനാടകവുമായി കലാകാരന്മാർ ഓൺലൈനിൽ

കോവിഡ് രോഗ ബോധവല്‍ക്കരണത്തിന് ചവിട്ടുനാടകവും. ആലപ്പുഴ പള്ളിത്തോടുള്ള കലാകാരന്മാരാണ് കൊറോണ ചരിതമെന്ന് പേരിട്ട ചവിട്ടുനാടകത്തിന് പിന്നില്‍. ചിത്രീകരണം പൂര്‍ത്തിയാക്കിയ നാടകം സമൂഹമാധ്യമങ്ങളിലൂെടയാണ് ജനങ്ങളിലേക്കെത്തിക്കുന്നത്.

നാടെങ്ങും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഇവിടെ പുരാതന കലാരൂപത്തെപോലും ബോധവല്‍ക്കരണ മാധ്യമമായി ഉപയോഗിക്കുകയാണ് ഒരു സംഘം കലാകാരന്മാര്‍. പള്ളിത്തോട് സെന്റ് സെബാസ്റ്റ്യന്‍സ് ചവിട്ടുനാടക കലാസമിതിയുടെ പ്രവര്‍ത്തകരാണ് തിരശീലയ്ക്ക് മുന്നിലും പിന്നിലും. കോറോണ ചരിതത്തിന്റെ ആശയവും ആവിഷ്കാരവും ജോസി മാനസയുടേതാണ്

പുരാണ വീരകഥകള്‍ പാടുന്ന കലാരൂപം രോഗബോധവല്‍ക്കരണത്തിനായി ഉപയോഗപ്പെടുത്തുന്നത് കൗതുകമാണ് . ജോൺ കാക്കശ്ശേരിയാണ് കൊറോണ ചരിതത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്