മലയാളികള്‍ക്ക് പ്രവേശന കവാടമൊരുക്കി കുമളി: കർശന പരിശോധന

ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന മലയാളികള്‍ക്ക് പ്രവേശന കവാടമൊരുക്കി കുമളി.  രാവിലെ 8 മുതൽ രാത്രി 10 വരെ കർശന പരിശോധനയ്ക്കു ശേഷം ആളുകളെ കടത്തിവിടും. എല്ലാ ക്രമീകരണങ്ങളും ഒരുക്കിയെന്ന്  ഇടുക്കി ജില്ലാ കലക്ടർ എച്ച്. ദിനേശൻ.     

ഇടുക്കി  ജില്ലയില്‍ കുമളി അതിർത്തി ചെക്ക് പോസ്റ്റു വഴി മാത്രമാണ്  ആളുകളെ  പ്രവേശിപ്പിക്കുന്നത്. പ്രധാനമായും 4 ജില്ലകളിലേയ്ക്കുള്ള ആളുകളാണ് ഇതുവഴി വരുന്നത്.  ഒരേ സമയം 500 പേർക്ക് ഇരുന്ന് ആരോഗ്യ പരിശോധനകൾ നടത്തി മടങ്ങാവുന്ന ക്രമീകരണം ഒരുങ്ങി. ചൊവ്വാഴ്ച്ച മുതൽ ശരാശരി ആയിരം പേരെ ഒരു ദിവസം പ്രതീക്ഷിക്കുന്നുണ്ട്. പൊലീസ്, ആരോഗ്യം, റവന്യു വകുപ്പുകളുടെ നേതൃത്വത്തിൽ നിരീക്ഷണവും, സുരക്ഷയും തുടരുകയാണ്.  നിരവധി ആളുകൾ എത്തുന്നതിനാൽ കുമളി ടൗണിൽ അത്യാവശ്യ വ്യാപാര സ്ഥാപനങ്ങൾ മാത്രമെ തുറന്ന് പ്രവർത്തിക്കുന്നുള്ളു.

തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കുമളി വഴി എത്തുക. കേരളത്തിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് മടങ്ങുന്നവർക്കുള്ള സൗകര്യവും  ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺലൈനിൽ റജിസ്ടര്‍  ചെയ്തവർക്ക് പാസ് ഇവിടെ നിന്ന് നൽകും. ഇവർ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.