ദേശീയപാതയിലെ മേല്‍പ്പാലത്തിന്റെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണു; ഗതാഗതനിയന്ത്രണം

പാലക്കാട് ആലത്തൂരില്‍ ദേശീയപാതയിലെ മേല്‍പ്പാലത്തിന്റെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണതിനാല്‍ അറ്റകുറ്റപ്പണിയും ഗതാഗതനിയന്ത്രണവും തുടരും. വിശദമായ പരിശോധനയ്ക്കൊപ്പം കോണ്‍ക്രീറ്റ് പൊളിച്ചുമാറ്റി പുതിയത് നിര്‍മിക്കാനാണ് തീരുമാനം. നാലു വര്‍ഷം മുന്‍പ് പണിത പാലമായതിനാല്‍ കരാര്‍ കമ്പനിക്കാണ് ഉത്തരവാദിത്തം.

ആലത്തൂരില്‍ നിന്ന് പാലക്കാട് ഭാഗത്തേക്ക് വരുമ്പോള്‍ ഗുരുകുലം ജംക്്ഷനിലെ മേല്‍പ്പാലത്തിന്റെയാണ് കോണ്‍ക്രീറ്റ് ഇളകിവീണത്. പാലത്തിന്റെ അടിയില്‍ ഒന്നരയടി നീളത്തിലുളള ഭാഗമാണ് അടര്‍ന്നത്. ഇൗ ഭാഗം പൂര്‍ണമായി പൊളിച്ചുമാറ്റി പുതിയത് നിര്‍മിക്കാനാണ് തീരുമാനം. നിര്‍മാണ കമ്പനിയായ കെഎന്‍ആര്‍സിയുടെയും ദേശീയപാത അതോറിറ്റിയുടെയും സാങ്കേതിക വിദഗ്ധര്‍ പരിശോധന നടത്തി. നാലുവരിപ്പാതയുടെ രണ്ടുവരിയിലെ ഗതാഗതം ഉടനുണ്ടാകില്ല. നാലു വര്‍ഷം മുന്‍പ് നിര്‍മിച്ച പാലത്തിന്റെ തകരാര്‍ പരിഹരിക്കേണ്ടത് കരാര്‍ പ്രകാരം നിര്‍മാണ കമ്പനിയാണ്. ഇതുപ്രകാരമുളള പ്രവൃത്തികള്‍ ഇതിനോടകം തുടങ്ങി. 

പാലത്തിന്റെ കോണ്‍ക്രീറ്റ് അടര്‍ന്നതിന് കാരണം വ്യക്തമല്ല. എന്നാല്‍ ബലക്ഷയമോ ഗുരുതരമായ തകരാറുകളോ ഇല്ലെന്ന് വിവരം. വിശദമായ അന്വേഷണവും പരിശോധനയും തുടരുമെന്ന് ഉദ്യോഗസ്ഥരും കരാര്‍ കമ്പനിയുടെ വിദഗ്ധരും അറിയിച്ചു