എംഇഎസിൽ ഓണാഘോഷം; പൂക്കളമിട്ട്, കോടിയുടുത്ത് സന്തോഷത്തോടെ കുരുന്നുകൾ

ഓണാഘോഷത്തിന്റെ നിറവില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍. ആലുവ എം.ഇ.എസ് പ്രത്യേക സ്കൂളിലെ കുട്ടികള്‍ക്കായാണ് വ്യത്യസ്തമായ ഓണാഘോഷം ഒരുക്കിയത്. പൂക്കളും പുതുവസ്ത്രങ്ങളുമൊക്കെയായി ഗംഭീരമായിരുന്നു ഓണാഘോഷം.

അര്‍ച്ചനയ്ക്കും അനൂപിനുമൊന്നും മഹാബലിയെ അറിയില്ല, എന്തിനാണ് ഓണം ആഘോഷിക്കുന്നത് എന്നറിയില്ല. എങ്കിലും പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് പൂക്കളം ഒരുക്കി അവര്‍ ആവേശത്തിലാണ്. ആലുവ എടത്തല എംഇഎസ് സ്പെഷ്യല്‍ സ്കൂളിലെ നൂറോളം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായാണ് അധ്യാപകരും മാതാപിതാക്കളും ചേര്‍ന്ന് ഓണാഘോഷം ഒരുക്കിയത്. മാതാപിതാക്കള്‍ ഒപ്പം ചേര്‍ന്നപ്പോള്‍ കുട്ടികള്‍ ഇരട്ടി സന്തോഷത്തിലായിരുന്നു. കുട്ടികളുടെ കലാപരിപാടികളും ആഘോഷത്തിനിടെ അരങ്ങേറി.

സ്ഥാപനത്തോട് ചേര്‍ന്നുള്ള വ‍ൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പമായിരുന്നു ഓണസദ്യ. അഞ്ച് വയസുമുതല്‍ 35 വയസുവരെയുള്ളവരാണ് ഇവിടെ പഠിക്കുന്നത്.