ഖാദി വിപണന മേള പൊടി പൊടിക്കുന്നു; ഇലന്തൂരിൽ ഓണത്തിരക്ക്

പത്തനംതിട്ടയില്‍ തിരക്കേറി ഓണക്കാലത്തെ ഖാദിവസ്ത്ര വിപണനമേള. ഇലന്തൂര്‍ ഖാദിഗ്രാമ സൗഭാഗ്യയുടെ നേതൃത്വത്തിലാണ് മേള ഒരുക്കിയിരിക്കുന്നത്. തനത് ഉല്‍പ്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് 30ശതമാനം വിലക്കിഴിവില്‍ ലഭിക്കുന്നു എന്നതാണ് സവിശഷത.

സാരി, മുണ്ട്, ഷര്‍ട്ട്, തോര്‍ത്ത്, കുര്‍ത്ത തുടങ്ങി ഖാദിഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരമുണ്ട് പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കും. തദ്ദേശിയമായി തൊഴിലാളികള്‍ നെയ്തെടുക്കുന്നവയാണ് ഭൂരിഭാഗവും. അയല്‍ജില്ലകളിലെ അംഗീകൃത കേന്ദ്രങ്ങളില്‍ നിന്നെത്തിച്ചവയും ഉണ്ട്. ഗുണമേന്‍മയുള്ള ഖാദിഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ നിരവധിപ്പേരാണ്  ഖാദിഗ്രാമ സൗഭാഗ്യയില്‍ എത്തുന്നത്. 

നിലവാരമുള്ളതും കയറ്റുമതി ചെയ്യുന്നതുമായ കൈത്തറി വസ്ത്രങ്ങളാണ് മേളയില്‍ ഉള്ളത്. 30% സര്‍ക്കാര്‍ റിബേറ്റോടെയാണ് വില്‍പ്പന. ഓണക്കാലമെത്തിയതോടെ വിപണി ഉണര്‍ന്നിട്ടുണ്ടെന്ന് കച്ചവടക്കാര്‍ .ഇലന്തൂരിലെ ജില്ലാ ഗ്രാമവ്യവസായ ഓഫീസിനുസമീപമാണ് ഖാദിഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും. വിവിധസമ്മാനപദ്ധതികളും ഒരുക്കിയിട്ടുണ്ട്. കലര്‍പ്പില്ലാത്ത ഖാദിവസ്ത്രങ്ങള്‍ ലഭിക്കുന്നതിനാല്‍ നിരവധിയാവശ്യക്കാര്‍ തേടിയെത്തുന്നുണ്ട്. ഈ മാസം പത്തുവരെയാണ് വിലക്കിഴിവ്.