പുഴയുടെ രൂപഭാവങ്ങൾ ഒപ്പിയെടുത്ത് ഏഴുവയസുകാരിയുടെ ഫോട്ടോപ്രദർശനം

പുഴയുടെ രൂപഭാവങ്ങളുടെ നേര്‍ക്കാഴ്ചകളുമായി കൊച്ചിയില്‍ ഏഴുവയസുകാരിയുടെ ഫോട്ടോപ്രദര്‍ശനം. ഒരു വര്‍ഷംകൊണ്ട് പകര്‍ത്തിയിയ എഴുപത്തിമൂന്ന് ചിത്രങ്ങളാണ് ദര്‍ബാര്‍ ഹാളില്‍ പ്രദര്‍ശിപ്പിച്ചത്.

നിറച്ചാര്‍ത്തും, നിഴലും, പ്രതിബിംബങ്ങളുമെല്ലാമായി പുഴയുടെ ഭംഗി, മാലിന്യം വികൃതമാക്കിയ നീര്‍ച്ചാലുകള്‍ , പ്രളയക്കാഴ്ചകള്‍ എല്ലാമുണ്ട് ഈ ചിത്രങ്ങളില്‍ . ഏഴുവയസുകാരി ആന്‍ലിന ക്യാമറയിലൂടെ കണ്ട പുഴക്കാഴ്ചകള്‍ക്ക് ലഭിച്ചത് മികച്ച പ്രതികരണം. വൈറ്റിലയിലെ വീടിനടുത്തുള്ള കണിയാമ്പുഴ പുഴയാണ് ആന്‍ലിനയിലെ ഫോട്ടോഗ്രഫറുടെ പ്രചോദനം.

നേവിയില്‍ ഉദ്യോഗസ്ഥനായ അജു പോളിന്‍റെയും അധ്യാപികയായ ആന്‍ മേരിയുടെയും മകളായ ആന്‍ലിന നേവി ചില്‍ഡ്രന്‍ സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ്.