മൂന്നാർ ടൗണിൽ പൊലീസിന്റെ പൂന്തോട്ടം

മൂന്നാറിനെ  മനോഹരമാക്കുന്നതിന്റെ ഭാഗമായി പൊലീസ് വകുപ്പ്    മൂന്നാര്‍ ടൗണില്‍ പൂന്തോട്ടമൊരുക്കി. പദ്ധതിയുടെ  ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ഡി.വൈ.എസ്.പിയുടെ നേത്യത്വത്തില്‍ ആരംഭിച്ചു. വിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കമായത്.

പഴയമൂന്നാര്‍ മുതല്‍ മൂന്നാര്‍ വരെയുള്ള ഭാഗമാണ് മൂന്നാര്‍ പൊലീസിന്റെ  നേത്യത്വത്തില്‍ സൗന്ദര്യവല്‍ക്കരിക്കുന്നത്. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പൂക്കളുടെ സൗന്ദര്യം ആസ്വദിച്ച് മടങ്ങുന്നതിന് അവസരമൊരുക്കുകയാണ്  ലക്ഷ്യം. വിവിധ സംഘടനകള്‍, ഏജന്‍സികള്‍, സ്‌കൂളുകള്‍ എന്നിവരുടെ സഹായവും വകുപ്പ് തേടിയിരുന്നു. മൂന്നാര്‍ ഡി.വൈ.എസ്.പി പി. രമേഷ്‌കുമാറിന്റെ നേത്യത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.  സ്റ്റുഡന്റ്സ് പൊലീസ്, എന്‍.എസ്.എസ്, മോഡല്‍ റസിഡന്യഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കാണ് പൂന്തോട്ടത്തിന്റെ പരിപാലന  ചുമതല

ഓണത്തോട് അനുബന്ധിച്ച് ജനപങ്കാളിത്തത്തോടെ പദ്ധതി വ്യാപിപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.