ഓണമായിട്ടും വിലയില്ലാതെ ഏത്തക്കായ; നട്ടം തിരിഞ്ഞ് കർഷകർ

വിളനാശത്തിനൊപ്പം വിലയിടിവിലും നട്ടംതിരിഞ്ഞ് ഇടുക്കി ഹൈറേഞ്ചിലെ ഏത്തവാഴ കര്‍ഷകര്‍. ഓണക്കാലമടുത്തിട്ടും ഏത്തക്കായ്ക്ക് മുപ്പത് രൂപയില്‍ താഴെയാണ് വില. ഓണവിപണി പ്രതീക്ഷിച്ചിറക്കിയ കൃഷിയാണ് തിരിച്ചടി നേരിടുന്നത്.

ഓണവിപണി ലക്ഷ്യം വെച്ചിറക്കിയ  വാഴകൃഷി  കാറ്റിലും മഴയിലും വ്യാപകമായി  നശിച്ചെങ്കിലും   ബാക്കിവന്ന ഏത്തക്കുലകളുടെ  വിളവെടുപ്പ് തുടങ്ങി. നിലവിലെ വില വച്ച് ഉല്‍പാദന ചിലവ് പോലും ലഭിക്കുന്നില്ല.

ന്യായവില ലഭിക്കുന്നതിനും കടബാധ്യതയിലേയ്ക്ക് കൂപ്പുകുത്തുന്ന കര്‍ഷകരെ പിടിച്ച് നിര്‍ത്തുന്നതിനും സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആവശ്യം.